ലോക ഭൗമ ദിനം (22.4. 24)
തിരുവനന്തപുരം ഡോൺബോസ്‌ക്കോ നിവാസിലെ കുട്ടികൾക്ക് വേണ്ടി
‘ ലോക ഭൗമ ദിന ‘ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
എന്തിനുവേണ്ടിയാണ് ഇത്തരം ‘ ഒരു ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത’ എന്നതിനെ പറ്റി Mr. ഇമ്മാനുവൽ സൈലസ് കുട്ടികളോട് സംസാരിച്ചു.
നിസ്സാരമായി നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ , കുപ്പിച്ചില്ലുകൾ എന്നിവ
ഈ ഭൂമിക്ക് ഏൽപ്പിക്കുന്ന ആഘാതം എത്രത്തോളമാണെന്ന് Mr. മാനുവൽ ജോർജ് കുട്ടികളെ ഓർമ്മിപ്പിച്ചു.
ഫാക്ടറികളിൽ നിന്ന് ഉയർന്നുപൊങ്ങുന്ന കെമിക്കൽ അടങ്ങിയ പുകയും, അതു പോലെ തന്നെ ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും എത്രത്തോളം ഭൂമിയെ നശിപ്പിക്കുന്നു എന്നത് കുട്ടികൾക്ക് ഒരു പുതിയ അറിവായിരുന്നു
തുടർന്ന് Ms.സവിത (MSW Internship)
കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്ലാനറ്റ് V/S പ്ലാസ്റ്റിക് എന്നതാണ് ഈ വർഷത്തെ തീം എന്ന് കുട്ടികളോട് പറഞ്ഞു
എല്ലാവർഷവും ഏപ്രിൽ 22 നാണ് ലോകമദിനം (വേൾഡ്എർത്ത്ഡേ )
ആചരിക്കുന്നത്.
ഭൂമിയെസംരക്ഷിക്കേണ്ടതിന്റെപ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനാണ് എല്ലാവർഷവും ഇത് ആചരിക്കുന്നത്
കാലാവസ്ഥാ വ്യതിയാനം
രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവർഷവും
ലോക ഭൗമ ദിനത്തിന്റെ പ്രാധാന്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
ഈ വർഷം അമ്പതി നാലാമത്തെ ലോക ഭൗമ ദിനമാണ് നാം ആചരിക്കുന്നത്.
” പ്ലാസ്റ്റിക് വിരുദ്ധ പ്രപഞ്ചം ” എന്നതാണ് 2024 ലെ ഭൗമദിന പ്രമേയം. നാമെല്ലാവരും നമ്മുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിൽ നമ്മുടെ പങ്ക് നിർവഹിക്കുകയും വേണം
1970 ഏപ്രിൽ 22 മുതലാണ് ലോക ഭൗമദിനം ആചരിക്കാൻ ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനം , ആഗോളതാപനം, മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ദിനം ആചരിക്കുന്നത്
2040 ഓടെ എല്ലാ തരം പ്ലാസ്റ്റിക്കികളുടെയും ഉൽപ്പാദനം 60% കുറയ്ക്കണമെന്നും, 2030 ന് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിർമാർജനം ചെയ്യണമെന്നുള്ള ഉദ്ദേശം കൂടി ഈ പ്രമേയം മുന്നോട്ടു വയ്ക്കുന്നു
നമ്മുടെ ഭാവി തലമുറകൾക്കായി ഈ ഗ്രഹത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നതിന് നമുക്കെല്ലാവർക്കും നമ്മുടെ പങ്ക് ചെയ്യണമെന്നും ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു… എന്നും Ms. സവിത പറഞ്ഞു.
കുട്ടികൾ അവരുടെ സംശയങ്ങൾ ചോദിച്ചു.
അതിന് അവർക്ക് കൃത്യമായ ഉത്തരവും നൽകി