ലഹരി വിരുദ്ധ പുതുവർഷത്തിന് ഉണർവാക്കാൻ ജനകീയ പുതുവത്സരാഘോഷം.

  • KEEN  |  
  • 10 Jan 2023  | 
  • Anmy Therese Joseph
തിരുവനന്തപുരം ഡോൺ ബോസ്കോ എഡ്യു സെന്ററിന്റെ നേതൃത്വത്തിൽ MSK നഗർ മണക്കാടിൽ “ഉണർവ് 2023” ശ്രീ.ഡി മോഹനൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം : ലഹരി വിരുദ്ധ പുതുവർഷത്തിന് ഉണർവാക്കാൻ ഡോൺ ബോസ്കോ എഡ്യു സെന്ററിന്റെ നേതൃത്വത്തിൽ എം. എസ്. കെ നഗറിൽ ഉണർവ് 2023 പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

പ്രസ്തുത ചടങ്ങിൽ ശ്രീ. ഡി.  മോഹനൻ നായർ ( വാർഡ് കൗൺസിലർ,കുര്യാത്തി) ഉദ്ഘാടനം നിർവഹിച്ചു. റവ. ഫ. ജിജി കലവനാൽ ( റെക്ടർ ഡോൺ ബോസ്കോ സൊസൈറ്റി ) ആദ്യക്ഷ പ്രസംഗംനടത്തി. റെസിഡന്റ്‌സ് അസ്സോസിയേഷൻ, സാമുദായിക സംഘടനകളായ കെ. പി. എം. സ്‌, ചേരമർ സംഘം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കലാസാംസ്‌കാരിക യുവജന സംഘടനകൾ, തൊഴിലാളി സംഘടനകൾ, മഹിളാ അസ്സോസിയേഷൻ, കുടുംബശ്രീ അംഗങ്ങൾ മറ്റ് സേവ യൂണിറ്റുകൾ ഈ പരിപാടിയിൽ പങ്കാളിത്തം വഹിച്ചു. കുട്ടികളുടെയും നാട്ടുകാരുടെയും പങ്കാളിത്തതോടു കൂടി ഡാൻസ്, സ്കിറ്റ്, ഫ്ലാഷ് മോബ്, നാടൻ പാട്ട്,  എന്നീ വിവിധ തരത്തിലുള്ള കലാപരിപാടികൾ വേദിയിൽ അരങ്ങേറി. അതോടൊപ്പം വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച 24 – ഓളം പേരെ ഡോൺ ബോസ്കോ എഡ്യു സെന്ററിന്റെ പേരിൽ ഫാദർ സജി ഇളമ്പശ്ശേരിൽ  ( ഡയറക്ടർ ഓഫ് ഡോൺ ബോസ്കോ വീട് ) പൊന്നാട നൽകി ആദരിച്ചു. ലഹരി വിരുദ്ധ വിഷയത്തെ കുറിച്ചും ” ഡോൺ ബോസ്കോ എഡ്യു സെന്റർ “ നടത്തിവരുന്ന പ്രവർത്തനത്തെ കുറിച്ചും പുതുവർഷം എല്ലാം കൊണ്ടും മാറ്റത്തിന്റെ വർഷം ആകട്ടെ എന്നും ഫാദർ. സജി സന്ദേശം നൽകി. ശ്രീ. മാനുവൽ ജോർജ് ആശംസപ്രസംഗം നിർവഹിച്ചു. കൂടാതെ റസിഡന്റ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ. കുമാരൻ, റെസിഡന്റ്‌സ് അസ്സോസിയേഷൻ സെക്രട്ടറി ശ്രീ. മനോജ്‌, ശ്രീമതി ലളിത ( എ. ഡി. എസ് കുടുംബശ്രീ ) ,ശ്രീ ജെറോൺ എന്നിവർ  പങ്കെടുത്തു.

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

KEEN

Spark Edu-Entertainment Summer Camp...

Igniting Young Minds: Spark Edu-Entertainment Summer Camp 2025 Begins with...

The much-awaited Spark Edu-Entertainment Summer Camp 2025 has begun with great energ

Shelter

Farewell to Manuel Sir: A Heartfelt...

Manacaud, Trivandrum – March 29, 2025 Don Bosco Veedu bid an emotional farewell

KEEN

Empowering Mothers: Awareness Progr...

"From her hands to their hearts”

28th March 2025 An awareness program on Positive Parenting and Major Childhood Di