ചൈൽഡ് ലൈൻന്റെ പ്രവർത്തന തുടർച്ചയിൽ പ്രതിസന്ധിയും
അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പരിചരണവും
സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ ക്ഷേമത്തിനായി ചൈൽഡ് ലൈൻ
ഡയറക്ടർമാരുടെ നേതൃത്വത്തിൽ ദേശീയ സംസ്ഥാന തലങ്ങളിൽ
കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നു. ഇവയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദേശീയ വനിതാ ശിശു വികസന വകുപ്പു മന്ത്രി ശ്രീമതി സ്മൃതി ഇറാനി, മറ്റു ഭരണ പ്രതിപക്ഷ നേതാക്കൾ എന്നിവർക്കു മെമ്മോറാൻഡ നിവേദന സമർപ്പണവും സ്‌ഗ്‌നേച്ചർ ക്യാംപെയിനും നടത്തി.
കേരള ചൈൽഡ് ലൈൻ ഫോറത്തിന്റെ നേതൃത്വത്തിൽ ചൈൽഡ് ലൈനും
പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുമായി ബന്ധപ്പെടുന്ന
വിഷയങ്ങൾ മുഖ്യമന്ത്രിയുടെയും മറ്റു ഇതര മന്ത്രിമാരുടെയും ശ്രദ്ധയിൽ
പെടുത്തി. ഇതേ തുടന്ന് കേരള ചൈൽഡ് ലൈൻ ഫോറം ഡയറക്ടർ ഫാ.സജി എളമ്പാശേരിൽ സംസ്ഥാന വനിത ശിശു വികസന വകുപ്പു മന്ത്രി ശ്രീമതി വീണാ ജോർജ്, വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ വി. ശിവൻ കുട്ടി, പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ എന്നിവരുമായി കൂടികാഴ്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. ചൈൽഡ് ലൈൻ
ഫോറത്തിന്റെയും ചൈൽഡ് ലൈൻ സ്റ്റാഫിന്റെയും ആഭിമുഖ്യത്തിൽ
കേരളത്തിലെ MLA മാർ എം പി മാർ മറ്റു പ്രമുഖ വ്യക്തികൾ എന്നിവരെ
ഉൾപ്പെടുത്തി സിഗ്നേച്ചർ ക്യാംപെയിൽ മെമ്മോറാൻഡം സമർപ്പണം എന്നിവ
നടന്നു വരുന്നു.