കുട്ടികളുടെ മുന്നോടുള്ള ഒരോ കാൽവപ്പിലും മാതാപിതാക്കൾക്കുള്ള പങ്ക് വലുതാണ്. കുട്ടികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിലും ആ പങ്ക് നിർണായകമാണ്. അതിനാൽ ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾക്ക് ബോധവൽക്കണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് DREAM ട്രിവാൻഡ്രം മാതാപിതാക്കളെ സമീപിച്ചത്. അത്തരത്തിൽ മാതാപിതാക്കൾ ഒത്തുചേരുന്ന ഒരു കൂട്ടായ്മയായ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരിവിരുദ്ധ ബോധവൽകരണം നടത്തി ലക്ഷ്യം കൈവരിക്കാൻ DREAM ശ്രദ്ധിക്കുന്നു
2023 ജൂൺ 8 ന് പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്റെ പേരുമല വാർഡിലെ തൊഴിലുറപ്പിൽ പ്രവർത്തിക്കുന്ന മാതാപിതാക്കൾക്കായി ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇന്നത്തെ കാലഘട്ടം നേരിടുന്ന ലഹരിയും ആസക്തിയുമായി ബന്ധപ്പെടുന്ന വസ്തുതകളെ സംബന്ധിച്ച് വ്യക്തമായ ചർച്ച നടത്തുകയും ചെയ്യുതു.
തിരുവനന്തപുരം ട്രീം ട്രിവാൻഡ്രം കോർഡിനേറ്റർ നേഹ ജോസഫ് കൗൺസലർ അനുജ ആർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കുട്ടികളുടെയും യുവാക്കളുടെയും ഇടയിലെ ലഹരിയുടെയും ആസക്തിയുടെയും ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടി ബാംഗ്ലൂർ റൂറൽ എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്മെൻറ് സൊസൈറ്റിയും തിരുവനന്തപുരം ഡോൺ ബോസ്കോ വീട് സൊസൈറ്റിയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് DREAM – ഡ്രഗ് റീഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻഡ് മെന്ററിoഗ് . ബോധവൽക്കരണ പരിപാടികളിലൂടെയും കൗൺസിലിംഗ് സർവീസിലൂടെയും ഡി അഡിക്ഷൻ സേവനങ്ങളിലൂടെയും ഡ്രീം അതിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നു