കുട്ടിക്കാലം നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും മനോഹരവുമായ കാലഘട്ടമാണ്. കുട്ടികളുടെ ജീവിത പുരോഗതിയിൽ ഏറ്റവും പ്രധാനപെട്ട ഘടകങ്ങളിൽ ഉൾപ്പെട്ടവയാണ് “നിരീക്ഷണം, ആശയവിനിമയം, ശ്രദ്ധ, തീരുമാനം എടുക്കൽ ” എന്നിവ. കുട്ടിയുടെ വളർച്ചയ്ക്കും ഭാവിയുടെ രൂപീകരണത്തിനും ഇത് അത്യാവശ്യമായ ഘടകങ്ങളാണ്.
ചെറുപ്പകാലത്തിൽ കുട്ടികൾ നിരീക്ഷണ ശേഷി വികസിക്കാൻ തുടങ്ങുന്നു. അവർ, അവർക്കു ചുറ്റുമുള്ള പ്രവർത്തനങ്ങളും സ്വഭാവങ്ങളും എല്ലാം തന്നെ നിരീക്ഷിക്കുന്നു. ഇത് കുട്ടികളിലെ “ശ്രദ്ധ” വികാസത്തിന് കാരണമാകുന്നു. ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ഏതൊരു കാര്യത്തിലും അവർക്ക് സൂക്ഷമമായി പഠിക്കാൻ സാധിക്കും.
“ആശയവിനിമയം” എന്നത് മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. കുട്ടികൾ എഴുത്തിലൂടെയും സംസാരത്തിലൂടെയും ആശയവിനിമയം നടത്തുന്നു. ഇതിലൂടെ അവരുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു. ഇത് അവരുടെ ചിന്തശേഷിയേയും പഠനത്തെയും സ്വാധീനിക്കുന്നു. “തീരുമാനം എടുക്കൽ” കുട്ടികളിൽ ഒരു ഉത്തരവാദിത്വ ബോധവും വളർത്തുന്നു. ഇത് അവരിൽ ഒരു ആത്മ വിശ്വാസം വളർത്തുകയും ചെയ്യുന്നു.
“നിരീക്ഷണം, ശ്രദ്ധ, ആശയവിനിമയം തീരുമാനം എടുക്കൽ”എന്നീ നാലു ഘടകങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്നതിലൂടെ കുട്ടികൾക്ക് വിശദമായ അറിവുകളും അനുഭവങ്ങളും ലഭിക്കുന്നു. ഇങ്ങനെയുള്ള പുതിയ അറിവുകൾ നേടുന്നതിലൂടെ അതിൽ നിന്നുമുള്ള നിരീക്ഷണങ്ങളും കുട്ടികളിലെ അവരുടെ കഴിവുകൾ കൂട്ടുന്നു. അതുപോലെ തന്നെ അവരവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കുന്നതിനും “തീരുമാനം എടുക്കൽ” സഹായിക്കുന്നു. ഇത് ശ്രദ്ധ, ആശയവിനിമയം, നിരീക്ഷണം എന്നിവ വർധിപ്പിക്കുന്നു.
ഈ നാലു ഘടകങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ കുട്ടികൾക്ക് അവരവരുടെ വ്യക്തിത്വ വികസനവും പഠനവും നല്ല രീതിയിൽ നേടാനാവും. ഇത് അവരുടെ ഭാവി ജീവിതം വിജയകരമാക്കുന്നു.