കുറച്ചു നാളുകൾക്കു മുൻപ് തിരുവനന്തപുരം ജില്ലയിൽ ഒരു ഗ്രാമത്തിൽ നിന്നു 2 കുട്ടികളെ ചൈൽഡ് ലൈൻ Rescue team Don Bosco nivas-ൽ കൊണ്ടുവന്നു. സഹോദരങ്ങളായ ഈ കുഞ്ഞുങ്ങൾ വളരെ പരിതാപകരമായ ചുറ്റുപാടിൽ നിന്നാണ് ഇവിടെ എത്തിയത്, കൃത്യമായ സംരക്ഷണം കിട്ടാത്ത കുട്ടികൾ സ്കൂളിൽ പോകാതെ കറങ്ങി നടക്കുകയും നാട്ടുകാർക്ക് ഇവർ ഒരു പ്രശ്നമായി തീരുകയും ചെയ്ത സമയം ആയിരുന്നു. മാതാപിതാക്കൾ ഇല്ലാത്ത ഈ കുട്ടികൾ അപ്പൂപ്പന്റെ കൂടെ ആയിരുന്നു താമസം. അയാൾ മുഴുവൻ സമയവും മദ്യപിക്കുകയും മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്ത് മിക്ക സമയവും ബോധംമില്ലാതെ നടക്കുന്ന വ്യക്തിയും ആയിരുന്നു. ബന്ധുക്കൾ ആരും ഇവരെ ഏറ്റുടുക്കുവാനോ, സംരക്ഷിക്കുവാനോ തയ്യാറല്ലായിരുന്നു. Don Bosco – യിൽ വന്ന ശേഷം കുട്ടികൾക്ക് പ്രകടമായ മാറ്റങ്ങൾ ഉണ്ടായി. കൃത്യമായ കൗൺസിലിങ്ങും സംരക്ഷണവും ഉണ്ടായപ്പോൾ അവർക്ക് പഠിക്കുവാനുള്ള മോഹമുണ്ടായി.
മൂത്തകുട്ടി ആനന്ദിന് 8 മത്തെ വയസ്സിൽ വന്ന ഒരു പനി മുഖാന്തരം കേൾവിക്കുള്ള ശേഷി നഷ്ട്ടപെട്ടു , തുടർന്ന് കേൾവി ശക്തി വീണ്ടെടുക്കുവാൻ അനേകo ചികിത്സകൾ നൽകിയെങ്കിലും അതൊന്നും വിജയിച്ചില്ല. എങ്കിലും മറ്റു സംരക്ഷണ കേന്ദ്രങ്ങളിൽ അവനെ താമസിപ്പിച് PlusTwo വരെയും , തുടർന്ന് അവനു വിദ്യാഭ്യാസവും ഒരു ഉപജീവന മാർഗവും ഇത് ഞങ്ങളുടെ ചിന്തയിൽ ഉണ്ടായിരുന്നു. Rev. Fr. Saji ഇളമ്പശ്ശേരി അച്ഛന്റെ വളരെ നാളുകളായുള്ള ശ്രമഫലമായി തൊടുപുഴയിലുള്ള CMI ഇൻസ്റ്റിറ്റ്യൂട്ടിൽ അവനു ഒരു അഡ്മിഷൻ ലഭിക്കുകയുണ്ടായി.
2022 സെപ്റ്റംബർ 13 തീയതി തൊടുപുഴയിലുള്ള CMI അച്ഛന്മാരുടെ കേന്ദ്രത്തിലേക്ക് അവനെ പഠിക്കുവാൻ ഞങ്ങൾ കൊണ്ടുപോയി. സമൂഹത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട പാവപെട്ട കുട്ടികൾക്ക് വേണ്ടി വര്ഷങ്ങൾക്കു മുൻപ് സ്ഥാപിച്ച ശാന്തിഗിരി ആശ്രമം ആണ് ഇത് എങ്കിലും ഇന്ന് MSW, MCA, PG കോഴ്സുകൾ കൂടിയുള്ള വിപുലമായ ഒരു സ്ഥാപനമായി ഇത് വളർന്നു. പാവപ്പെട്ട പരിമിതികളുള്ള കുട്ടികൾക്ക് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. Basic computer, printing Techology എന്നിവയാണ് ഇന്ന് ആനന്ദ് പഠിക്കുന്നത്. പ്രകൃതി ഭംഗിയാൽ അനുഗ്രഹികമായ ഒരു സ്ഥലത്താണ് CMI നിലകൊള്ളുന്നത്.ആനന്ദ് ഇന്ന് സന്തോഷവാന്നാണ്.
ഇന്ന് അവന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട്, ഇപ്പോൾ 18 വയസ്സുകഴിഞ്ഞ ആനന്ദ് ഒരു വർഷത്തെ പഠനത്തിന് ശേഷം വേണമെങ്കിൽ അവിടത്തന്നെ ജോലിയിൽ പ്രവേശിക്കുവാനും ജീവിതമാർഗം ഭദ്ര മാകുവാനും അവനു കഴിയും. അവന്റെ അനുജൻ അനിൽ ഇന്ന് തിരുവനന്തപുരം ITI ഇലക്ട്രീഷ്യൻ കോഴ്സ് രണ്ടാം വർഷം പഠിക്കുന്നു,
തനിക്കും തന്റെ അനിയനും മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടാക്കണമെന്നും സമൂഹത്തിൽ മാന്യമായി ജീവിക്കണം എന്നുള്ള ആഗ്രഹത്തോടെ വളരെ സന്തോഷത്തോടെ Donbosco-ക്ക് നന്ദി പറഞ്ഞുകൊണ്ട് അവൻ ഞങ്ങളെ തിരികെ യാത്രയാക്കി.