ദിവ്യ താരകം

ക്രിസ്മസ് ആഘോഷം 2023

  • 29 Jan 2024  | 
  • 11:28 AM  |  
  • Emmanuel Silas

മനോഹരമായ ഒരു ക്രിസ്മസ് കാലം കഴിഞ്ഞു. മനസ്സിൽ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമേകി ഡിസംബർ കടന്നുപോയി.

മാസങ്ങൾക്ക് മുൻപ് കടകളിൽ നക്ഷത്രങ്ങൾ പ്രകാശിക്കുമ്പോൾ തന്നെ മനസ്സിൽ സന്തോഷവും സമാധാനവും പ്രതീക്ഷയും അറിയാതെ നിറയുകയായിരുന്നു.

നവംബർ പകുതി മുതൽ പുതുവർഷം പിറക്കുന്നത് വരെ മനസ്സിൽ ഒരു ആവേശത്തിരയിളക്കമായിരുന്നു.

മഞ്ഞു നനഞ്ഞ് തിരു ജനനത്തിന്റെ കഥകൾ പാടി നടന്ന കരോൾ ദിനങ്ങൾ.
വീടുകളിൽ നിന്ന്നൽകിയിരുന്ന ചൂട് ചുക്കുകാപ്പിയും , ക്രിസ്മസ് കേക്കും…. ഓ…..വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു

പാതിരാത്രിയിൽ ഡ്രമ്മിന്റെ താളം കേട്ട് എഴുന്നേൽക്കുന്ന വീട്ടുകാർ. ഉറക്കച്ചടവോടെ കരോൾ സംഘത്തെ വരവേൽക്കുകയും, ഗാനങ്ങൾ ആസ്വാധിക്കുകയും ചെയ്യുന്ന മനോഹരമായ കാഴ്ച

രാവിലെ തങ്ങളുടെ ജോലിക്ക് പോവുകയും വൈകുന്നേരവും കരോളിനായി പള്ളിയിൽ ഒത്തുകൂടുകയുംചെയ്യുന്നദിവസങ്ങൾ…..
ശാരീരിക ക്ഷീണം ഉണ്ടെങ്കിലും കരോൾ ഗാനങ്ങൾ പാടുവാൻ ഉത്സാഹത്തോടെ വരുന്ന യുവതി യുവാക്കൾ , കൗമാരക്കാർ… അതൊരു അനുഭവം തന്നെയാണ് ………

തിരുവനന്തപുരം ഡോൺബോസ്ക്കോ നിവാസിന്റെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ ഒന്നാം തീയതി കെട്ടിടത്തിനു വളരെ മുകളിൽ ഡിജിറ്റൽ സ്റ്റാർ തൂക്കിയത് മുതൽ ആരംഭിച്ചു.

ഡിസംബർ പത്താം തീയതി മുതൽ കരോൾ പരിശീലനം ആരംഭിച്ചു.
എല്ലാ വൈകും നേരങ്ങളിലും ബഹുമാനപ്പെട്ട ഡോമിനിക് അച്ഛന്റെ നേതൃത്വത്തിൽ കരോൾ പരിശീലനം നടത്തിയിരുന്നു. സ്റ്റാഫ്‌ അംഗങ്ങളും, നിവാസിലെ കുട്ടികളും, ഇന്റേൺഷിപ്പിന് വന്ന പെൺകുട്ടികളും അതിൽ പങ്കെടുത്തിരുന്നു.

ഓരോ ദിവസവും ഉച്ചക്കുശേഷം കുട്ടികൾ എല്ലാരും ചേർന്ന് ക്രിസ്മസ് അലങ്കാര വസ്തുക്കൾ ഉണ്ടാക്കിയിരുന്നു.
അതുപയോഗിച്ച് ഡോൺ ബോസ്ക്കോ നിവാസ് അവർ അലങ്കരിച്ചു.

ടെറസിൽ നിന്നും താഴേക്ക് മാല പോലെ നക്ഷത്രങ്ങൾ തൂക്കിയിരുന്നു. പ്രകാശം ഓടിക്കളിക്കുന്നതുപോലെ അതിൽ
ബൾബ്കൾ ക്രമീകരിച്ചിരുന്നു. അത് കാണാൻ വളരെ രസകരമായിരുന്നു.

ഏറ്റവും മുകളിൽ ഡിജിറ്റൽ സ്റ്റാർ, അതിന് താഴെ ഒരു വലിയ നക്ഷത്രം, അവിടെനിന്നും താഴേക്ക് നക്ഷത്രമാല….. ഓ….. അത് കണ്ണിന് സുഖകരമായ കാഴ്ചയായിരുന്നു…….

ഇരുപതാം തീയതിയോടെ മനോഹരമായ ഒരു പുൽക്കൂടും….. അതിനോട് ചേർന്ന് നന്നായി അലങ്കരിച്ച ഒരു ക്രിസ്മസ് ട്രീയും ഒരുക്കി.

ഇരുപത്തിരണ്ടാം തീയതി രാവിലെ നടന്ന ചടങ്ങിൽ ഡോൺ ബോസ്‌കോ ഫാമിലിയിലെ എല്ലാവരും പങ്കെടുത്തു. നറുക്കെടുപ്പിലൂടെ അവരവർ തിരഞ്ഞെടുക്കപ്പെട്ട സുഹൃത്തുക്കൾക്ക് പരസ്പരം സമ്മാനങ്ങൾ കൈമാറി. തുടർന്ന് ആഹാരം കഴിച്ചശേഷം അടുത്ത ആഘോഷത്തിനായി എല്ലാവരും തയ്യാറായി.

ഡോൺ ബോസ്ക്കോ ഡയറക്ടർ ബഹുമാനപ്പെട്ട സജി ഇളമ്പശേരിൽ അച്ഛന്റെ പ്രത്യേക താല്പര്യപ്രകാരം ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ നടത്തപ്പെട്ടത് ഒരു വൃദ്ധസധനത്തിൽ വച്ചാണ്. ‘സാഷാത്കാരം ‘ എന്ന് പേരുള്ള ഗവണ്മെന്റ് വൃദ്ധസധനം.

സ്വന്തം മക്കളാലും, ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട് തെരുവുകളിൽ അലഞ്ഞു നടന്നിരുന്ന വൃദ്ധജനങ്ങൾ……അവരെ സംരക്ഷിക്കുന്ന സംവിധാനമാണ് ‘സാഷാത്ക്കാരം ‘എന്ന സ്ഥാപനം

രണ്ടുമണിയോടുകൂടി ഞങ്ങൾ അവിടെയെത്തി.
തങ്ങളുടെ പ്രിയപ്പെട്ടവർ എന്നെങ്കിലും വരും എന്ന പ്രതീക്ഷയോടെ പുറത്തേക്ക് കണ്ണുനട്ടിരിക്കുന്ന വൃദ്ധജനങ്ങളെ കണ്ട് ഞങ്ങളുടെ കണ്ണുകളും നിറഞ്ഞുപോയി.

ശാന്തിയുടെയും സമാധാനത്തിന്റെയും പങ്കുവയ്ക്കലിന്റെയും അവസരമാണല്ലോ ക്രിസ്മസ്. ആയതിനാൽ തന്നെ ഈ വർഷത്തെ ആഘോഷങ്ങൾ ഗംഭീരമാക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചു.

എല്ലാവരെയും ക്രിസ്മസ് തൊപ്പി അണിയിച്ചു
ശ്രീ. അശോക് ക്രിസ്മസ് പാപ്പാ വേഷത്തിൽ വന്നു. അന്തേവാസികൾക്ക് അത് കൗതുകമായിരുന്നു

‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ‘ എന്ന ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു.

. ഡോൺ ബോസ്ക്കോയിലെ അച്ചന്മാർ, വാർഡ് മെമ്പർ , സാക്ഷത്ക്കാരം സ്ഥാപനത്തിന്റെ സെക്രട്ടറി , സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ ഉണ്ടായിരുന്നു.

ഫാദർ. സജി ഇളമ്പശേരിൽ (ഡയറക്ടർ ) ഡോൺ ബോസ്ക്കൊയുടെ പ്രവർത്തനങ്ങളെ പറ്റി ചെറു വിവരണം നൽകി.

വേദിയിലുണ്ടായിരുന്ന വിശിഷ്ട അതിഥികൾ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു
വാർഡ് കൗൺസിലർ, ഡോൺ ബോസ്ക്കോ യുടെ സേവനങ്ങളെ പറ്റി പ്രകീർത്തിച്ചു സംസാരിച്ചു
Rev. Fr. ജിജി കലവനാൽ (റെക്ടർ ) ക്രിസ്മസ് ദൂത് നൽകി.

Fr.ഡോമിനിക് (അസി : ഡയറക്ടർ )
സാക്സ്ഫോണിൽ മനോഹരങ്ങളായ ക്രിസ്മസ് ഗാനങ്ങൾ വായിച്ചു. അവിടുത്തെ അന്തേവാസികൾ ആ ഗാനങ്ങൾ ഏറ്റുപാടി. അതൊരു നല്ല അനുഭവമായിരുന്നു..

തുടർന്ന് ഇന്റേൺഷിപ് കുട്ടികൾ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു…..
ആകാശത്തിൽ താരകങ്ങൾ, പുൽക്കൂട്ടിൽ, ഗബ്രിയേലിന്റെ ദർശനം, യഹൂദിയായിലെ തുടങ്ങി അനേകം ഗാനങ്ങൾ കോർത്തിണ ക്കികൊണ്ടുള്ള കരോൾ വളരെ ഹൃദ്യമായിരുന്നു. അതോടൊപ്പം ജിജി അച്ഛൻ പാടിയ ഗാനങ്ങളും വളരെ നന്നായിരുന്നു

അവിടുത്തെ അന്തവാസികളിൽ ചിലർ ഹിന്ദി, തമിഴ് ഗാനങ്ങൾ പാടി

ഇന്റേൺഷിപ്പിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഡാൻസ് ആഘോഷത്തിന് നിറപകിട്ടേകി……..

ഉണ്ണിഈശോയുടെ ജനനം വിവരിക്കുന്ന ഒരു ചെറിയ നാടകം സ്റ്റാഫും, കുട്ടികളും ചേർന്ന് അവതരിപ്പിച്ചു. വളരെ നിശബ്ദമായി വൃദ്ധ മാതാപിതാക്കൾ അത് കണ്ടിരുന്നു.

തുടർന്ന് അവസാന ഗാനമായി ‘ഹേമന്ത സുന്ദര രാത്രി….. ശാന്തമായി താരകൾ പാടി’ എന്ന സൂപ്പർ ഹിറ്റ്‌ ഗാനം ഇന്റേൺഷിപ് കുട്ടികൾ പാടി….എല്ലാവരും ശ്രദ്ധയോടെ ആ ഗാനം കേട്ടിരുന്നു

സ്ഥാപനത്തിലേ എല്ലാ അംഗങ്ങൾക്കും ക്രിസ്മസ് സമ്മാനങ്ങൾ നൽകി.
പുരുഷന്മാർക്ക് കൈലി, ബനിയൻ, ചെരുപ്പ്….
സ്ത്രീകൾക്ക് നൈറ്റി, തോർത്ത്‌ , കൈലി, ചെരുപ്പ് എന്നിവ നൽകി

സമ്മാനങ്ങൾ വാങ്ങുമ്പോൾ പലരുടെയും കണ്ണുകൾ നിറയുന്നത് കാണാമായിരുന്നു.
തുടർന്ന് ഗംഭീരമായ ചായ സൽക്കാരം ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നു അത് ആസ്വദിച്ചു….

എല്ലാം കഴിഞ്ഞ് ആറുമണിയോടെ ഞങ്ങൾ അവിടെനിന്നും പിരിഞ്ഞു……..

ഡോൺ ബോസ്ക്കോയിൽ പിന്നീട്
മിറാക്കിൾ, സ്പാർക്, ഇമ്പാക്ട് എന്നീ പ്രോജക്ടുകളുടെ ക്രിസ്മസ് ആഘോഷങ്ങളും നടന്നു. ആഘോഷങ്ങൾക്ക് അകമ്പടിയായി നടന്ന കരിമരുന്നു പ്രയോഗം ” മത്താപ്പു , പൂക്കുറ്റി , കമ്പിതിരി , പൊട്ടാസ് , റോക്കറ്റ് ചെമ്പൂത്തിരി , പടക്കങ്ങൾ,……….ഓ…. അതി ഗംഭീരം ആയിരുന്നു…….
ഇതിനു പുറമെ DJ ഡാൻസുകൾ ആഘോഷങ്ങൾ വർണഭമാക്കി……..
.

ഇത്രയും വർഷങ്ങളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ ഏറ്റവും മികച്ചത് ‘സാക്ഷത്കാരത്തിൽവച്ച് നടന്നതായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല……….

ആ വൃദ്ധ മാതാപിതാക്കൾക്ക് കുറച്ചു നേരത്തെക്കെങ്കിലും അവരുടെ വിഷമങ്ങൾ മറക്കുവാൻ ഞങ്ങളുടെ സാന്നിധ്യം സഹായമായെങ്കിൽ……..ഈശ്വരനോട് നന്ദി പറയുന്നു…

ഇതിനു കടപ്പെട്ടിരിക്കുന്നത് സജി അച്ഛനോടാണ്…. സാക്ഷത്കാരത്തിലെ ക്രിസ്മസ് ആഘോഷം വളരെ ഉചിതമായ തീരുമാനമായിരുന്നു ……
നന്ദി സജി അച്ഛാ

മിക്കവാറും നിവാസിൽ വരികയും, പ്രവർത്തനങ്ങൾ കാണുകയും വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്ത ജിജി അച്ഛന് പ്രത്യേകം നന്ദി….

ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത സെബാസ്ട്ttyൻ അച്ഛനും നന്ദി….

ഡിസംബർ ഒന്നാം തീയതി മുതൽ നിഴൽപോലെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു ഡോമിനിക് അച്ഛൻ… എല്ലാ പ്രോഗ്രാമിലും ഉള്ള അച്ഛന്റെ സാന്നിധ്യംഎടുത്തുപറയേണ്ടതാണ്…
അച്ഛന് പ്രത്യേകം നന്ദി….

ഡോൺ ബോസ്ക്കോ സ്റ്റാഫ്‌ അംഗങ്ങൾ ശ്രീ. മാനുവൽ സാർ, ജോർജ് സാർ, ക്രിസ്റ്റി , അഖിൽ, പ്രീത, നേഹ, അനൂജ, ആൻ മരിയ, ആൻമി, ഗൗതമി, അമ്പിളി, അശോക്, തമ്പി, നിവാസിലെ കുട്ടികൾ …..ഫോട്ടോ, വീഡിയോ എന്നിവ കൈകാര്യം ചെയ്ത തോമസ്, വൈശാഖ് എന്നിവരും ഈ ആഘോഷങ്ങൾ ഗംഭീരമാക്കുവാൻ സഹായിച്ചു….. എല്ലാവർക്കും നന്ദി…

ഇന്റേൺഷിപ്പിലെ കുട്ടികൾ…….
ഈ ആഘോഷങ്ങളിൽ അവരുടെ
സാനിദ്ധ്യവും , സഹായവും എടുത്തു പറയേണ്ടതാണ്. അവരാണ് ഈ ആഘോഷങ്ങൾക്ക്‌ ഒരു പരിധിവരെ നിറം പകർന്നത്. അവർ ചെയ്ത സേവനങ്ങൾ വിശുദ്ധ ഡോൺ ബോസ്ക്കോ കാണുകയും നല്ല ഭാവി ജീവിതങ്ങൾ നൽകി സഹായിക്കുകയും ചെയ്യും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല…..

ക്രിസ്തു ജനനത്തിന്റെ സന്തോഷവും, സന്ദേശവും ഒരുപോലെ ഞങ്ങളുടെ ഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ച ദിവസങ്ങൾ ആയിരുന്നു ഈ ക്രിസ്മസ് ദിനങ്ങൾ. യഥാർത്ഥമായ ദൈവസ്നേഹത്തിന്റെ പങ്കുവെക്കൽ വഴി അനേകം പേർക്ക് ക്രിസ്മസ് ഒരു അനുഭവമാക്കി തീർക്കുവാൻ ഞങ്ങൾക്ക് സാധിച്ചു

ഡിസംബർ കടന്നുപോയി…. പുൽക്കൂടും നക്ഷത്രങ്ങളും അഴിച്ചുമാറ്റപെട്ടു … എന്നാൽ ഈ ക്രിസ്മസ് മനസ്സിൽ നിറച്ച ആഘോഷങ്ങളുടെ
വർണപൊട്ടുകൾ എന്നും മായാതെ നിൽക്കും…. തീർച്ച

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

KEEN

SPARK 2K24 Culminates with a Specta...

Children Shine Bright in Final Day Celebrations

The final day of SPARK 2K24 dawned with anticipation as children eagerly gathered at

KEEN

Title: The Edutained Choir: Trial b...

A Day of Fun and Learning for Children

The much-anticipated PICNIC DAY of SPARK 2K24 camp dawned amidst the joyful laughter

Dream

DREAM Trivandrum Raises Awareness o...

The team DREAM Trivandrum conducted awareness session for the participants...

In a proactive effort to address the critical issue of drug and addiction prevention