കുട്ടികൾ നമ്മുടെ സമ്പത്ത്

  • 16 Jun 2023  | 
  • 09:30 AM  |  
  • Emmanuel Silas

ഒരു അധ്യാപിക തന്റെ വീട്ടിലിരുന്ന് കുട്ടികളുടെ പരീക്ഷ പേപ്പർ നോക്കുകയായിരുന്നു. അവർ അതിലൊരു പേപ്പർ തന്റെ ഭർത്താവിന്റെ അടുത്ത് കൊണ്ട് ചെന്നു
” ഇതൊന്നു വായിക്കൂ” ഭാര്യ പറഞ്ഞു ഭർത്താവ് വായിച്ചു നോക്കി
‘ എന്താകാനാണ് ആഗ്രഹം ! എന്ന ചോദ്യത്തിനുള്ള ഒരു കുട്ടിയുടെ മറുപടിയാണ് പേപ്പറിൽ
” എനിക്കൊരു ടിവി ആകണം മറ്റൊന്നും ആകണ്ട”
ഞങ്ങളുടെ വീട്ടിൽ ടിവിയോട് ആണ് എല്ലാവർക്കും എന്നെക്കാൾ ഇഷ്ടം
” ഞാൻ ടിവി ആയാൽ എനിക്ക് വീട്ടിൽ നല്ലൊരു സ്ഥാനം കിട്ടും . എനിക്ക് ചുറ്റും അച്ഛനും അമ്മയും ചേട്ടന്മാരും വന്നിരിക്കും. അവരുടെ കുറെ സമയം എനിക്ക് തരും.
ഞാൻ പറയുന്നത് അവർ ശ്രദ്ധയോടെ കേൾക്കും. എന്നെ അവർ ഒരിക്കലും തടസ്സപ്പെടുത്തില്ല, അവഗണിക്കില്ല

അച്ഛൻ ഓഫീസ് കഴിഞ്ഞ് വരുമ്പോൾ ഞാൻ എപ്പോഴും ഓടിച്ചെല്ലും അപ്പോൾ അച്ഛൻ എന്നെ തട്ടിമാറ്റി സോഫയിൽ ഇരുന്ന് ടിവി കാണും. അപ്പോൾ അച്ഛനെ ശല്യപ്പെടുത്തേണ്ട എന്ന് അമ്മ ദേഷ്യത്തോടെ എന്നോട് പറയും.
ഞാൻ ടിവി ആയാൽ അച്ഛൻ ആദ്യം എന്നെ തന്നെ നോക്കും.

അമ്മയ്ക്ക് എന്തെങ്കിലും വിഷമം വന്നാലും അമ്മ ടിവി കാണാൻ പോകും. ഞാൻ ടിവി ആയാൽ അമ്മയ്ക്ക് വിഷമം വരുമ്പോൾ എന്നെ കൂട്ടുപിടിക്കും.

എന്റെ ചേട്ടൻമാർ എന്റെ കൂടെ കളിക്കാറില്ല എപ്പോഴും ടിവിയെയാണ് നോക്കുക. റിമോട്ടിനായി അവർ എപ്പോഴും വഴക്കാണ്.

ഞാൻ ടിവി ആയാൽ അവർ എന്നെ കാണാൻ ആകും മത്സരിക്കുക. എല്ലാവരും എനിക്ക് വേണ്ടി അല്പസമയം എങ്കിലും ചെലവഴിക്കും. അന്നേരം എന്നെക്കാൾ പ്രധാനമായി അവർക്ക് മറ്റൊന്നും ഉണ്ടാകില്ല.

അവരെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കുവാനും അപ്പോൾ എനിക്ക് കഴിയുകയും ചെയ്യും..
എനിക്ക് മറ്റൊന്നും ആകേണ്ട. ടിവി ആയാൽ മതി “

വായിച്ച ശേഷം കടലാസ് തിരിച്ചു കൊടുത്തുകൊണ്ട് ഭർത്താവ് പറഞ്ഞു

“” നീ ഇത് കാര്യമായി എടുക്കണം. ആ കുട്ടിയുടെ മാതാപിതാക്കളെ കാര്യങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കണം. കുട്ടികൾക്കായി കുറച്ച് സമയം ചെലവഴിക്കുവാൻ അവരോട് നിർബന്ധമായും പറയണം.”

” അതുതന്നെയാണ് ആ ടീച്ചർ ചെയ്തത്. നമ്മുടെ മോൻ എഴുതിയത് എന്നെ കൊണ്ടുവന്ന് കാണിച്ച് ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. നിങ്ങളെയും കൂടെ കൊണ്ടുവന്ന കാണിക്കാൻ”.

പ്രിയപ്പെട്ട മാതാപിതാക്കളെ മുൻപ് കേട്ട ഒരു കഥയാണിത് എന്നാൽ മനസ്സിനെ
പിടിച്ചുലക്കുന്ന എന്തോ ഒന്ന് ഇതിൽ ഇല്ലേ?. സ്നേഹിക്കപ്പെടാനും, ലാളിക്കപ്പെടാനും,
മാതാപിതാക്കളുടെ മടിയിൽ ഇരിക്കുവാനും ആഗ്രഹിക്കുന്ന ധാരാളം കുഞ്ഞുങ്ങൾ ഉണ്ട്

ഓർക്കുക നമ്മുടെ കുട്ടികൾക്ക് സ്നേഹവും വാത്സല്യവും നൽകേണ്ടത് നമ്മുടെ കടമയാണ്. അവർ അത് ആഗ്രഹിക്കുന്നുണ്ട്. അത് അവരുടെ അവകാശവും ആണ്

ആവശ്യമായ സ്നേഹവും പരിചരണവും ലഭിക്കാത്ത കുഞ്ഞുങ്ങൾ പലപ്പോഴും അത് കണ്ടെത്തുന്നത് പുറത്തുനിന്നുമാണ്.
പുറത്ത് നിന്ന് ആരെങ്കിലും മോനെ എന്നോ, മോളേ എന്നോ വിളിക്കുമ്പോൾ അവർ അതിൽ വീണുപോകും. പലതരം പീഡനങ്ങൾക്ക് വിധേയരാകാൻ ഇത് പലപ്പോഴും കാരണമാകും

മാതാപിതാക്കൾ കുട്ടികളോട് സംസാരിക്കുവാൻ സമയം കണ്ടെത്തണം . ഈ കാലഘട്ടത്തിൽ അതിന്റെ പ്രാധാന്യം വളരെ വലുതാണ്

ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി അതിനെ സംരക്ഷിക്കുന്ന ഒരു ഗൃഗനാഥനെയോ ഒരു ഗൃഹനാഥയോ ഒന്ന് സങ്കല്പിച്ചു നോക്കുക.. അതിരാവിലെ തന്നെ അവർ തങ്ങളുടെ അടുക്കളത്തോട്ടത്തിന് വേണ്ടി അധ്വാനിക്കുന്നു. കളകൾ പറിച്ചു കളയാനും, കൃത്യമായി മണ്ണ് ഇളക്കി കൊടുക്കുവാനും, അതിൽ ജലസേചനം നടത്തുവാനും അവർ ശ്രദ്ധിക്കുന്നു. പുഴുക്കുത്ത് ഏറ്റ ഇലകൾ പറിച്ചു കളഞ്ഞ് , ആ പുഴുക്കളെ നശിപ്പിക്കുകയും തങ്ങളുടെ പച്ചക്കറിത്തോട്ടം സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

നമ്മുടെ മക്കളെ ഈ പച്ചക്കറി ചെടികളായി ഒന്ന് സങ്കല്പിക്കുക. ഈ വിദ്യാഭ്യാസ കാലഘട്ടത്തിൽ അവർ
പുറത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഏൽക്കുന്നുണ്ടോ ? അവരുടെ ചുറ്റുപാടുകൾ സുരക്ഷിതമാണോ? സമാധാനത്തോടുകൂടി പഠിക്കുവാനുള്ള അന്തരീക്ഷം അവർക്ക് ഒരുക്കുന്നുണ്ടോ ? തങ്ങൾക്ക് ഉണ്ടാകുന്ന ചെറുതും വലുതുമായ പ്രയാസങ്ങൾ മാതാപിതാക്കളോട് തുറന്നു പറയുവാൻ അവർക്ക് സാധിക്കുന്നുണ്ടോ ? അവരുടെ സ്കൂളുകളിൽ പോയി കൃത്യമായിട്ട് അവളുടെ പഠന കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടോ ?……

ഇങ്ങനെ ചോദ്യങ്ങൾ ഒരുപാട് ആണ് . ചില മാതാപിതാക്കൾ ഈ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നുണ്ട് . എന്നാൽ കുട്ടികളുടെ വളർച്ച , അവരുടെ പെരുമാറ്റം എന്നിവ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്ത മാതാപിതാക്കളുമുണ്ട്. കുട്ടിയെ സ്കൂളിലാക്കി കഴിഞ്ഞാൽ പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത രക്ഷകർത്താക്കൾ ഉണ്ട്

സ്കൂളിൽ അസംബ്ലിക്ക് നിൽക്കുമ്പോൾ തലകറങ്ങി താഴെവീഴുന്ന പെൺകുട്ടിയെ ഹോസ്പിറ്റലിൽ ആക്കുമ്പോൾ ഡോക്ടർമാർ പറയുന്നു അവൾ ഗർഭിണിയാണെന്ന്. ഏകദേശം ഏഴു മാസം, എട്ടുമാസം ആയാൽ പോലും ഈ ശാരീരിക അവസ്ഥ തിരിച്ചറിയൻ സാധിക്കാതെ പോകുന്ന ധാരാളം മാതാപിതാക്കൾ ഉണ്ട്

ആരെയും കുറ്റപ്പെടുത്തുകയല്ല. മറിച്ച് ഇവിടെ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിട്ടുണ്ട്.

സ്കൂളിൽ ഒരു മീറ്റിങ്ങിന് വിളിച്ചാൽ മിക്കവാറും അതിൽ അമ്മമാർ മാത്രമാണ് പങ്കെടുക്കുന്നത് . ഈ അവസ്ഥ മാറണം.

മാതാപിതാക്കൾ ഒരുമിച്ച് കുട്ടിയുടെ സ്കൂൾ സന്ദർശിക്കുകയും പഠനം വിലയിരുത്തുകയും വേണം . തന്റെ മാതാപിതാക്കൾ എപ്പോഴും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന ഒരു ബോധ്യം കുട്ടിയുടെ മനസ്സിൽ ഉണ്ടാകും. ഇത് അവന് / അവൾക്ക് മാനസികമായ ഒരു ധൈര്യം നൽകുന്നു. ഒരുപക്ഷേ പഠനത്തിൽ കുറച്ചുകൂടി മെച്ചപ്പെടുവാൻ ഈ ധൈര്യം അവരെ സഹായിക്കും

കുറച്ചുകാലം കഴിയുമ്പോൾ നമ്മുടെ തളർച്ചയിൽ, നമ്മുടെ പ്രയാസങ്ങളിൽ നമുക്ക് കൈത്താങ്ങ് ആകേണ്ടത് നമ്മളുടെ മക്കളാണ്. ആയതിനാൽ അവരെ നന്നായി പരിപാലിക്കേണ്ട കാലഘട്ടമാണ് വിദ്യാഭ്യാസ കാലഘട്ടം

ടിവി, ലാപ്ടോപ്പ്, മൊബൈൽ അങ്ങനെ നമുക്ക് പ്രിയപ്പെട്ട എന്തെങ്കിലും ഉണ്ടാകും. പക്ഷേ അതിനേക്കാൾ പ്രാധാന്യം നമ്മുടെ കുടുംബത്തിനും, കുഞ്ഞുങ്ങൾക്കും
നൽകുവാൻ സാധിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് വളരെ ആവശ്യമാണ്

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

KEEN

SPARK 2K24 Culminates with a Specta...

Children Shine Bright in Final Day Celebrations

The final day of SPARK 2K24 dawned with anticipation as children eagerly gathered at

KEEN

Title: The Edutained Choir: Trial b...

A Day of Fun and Learning for Children

The much-anticipated PICNIC DAY of SPARK 2K24 camp dawned amidst the joyful laughter

Dream

DREAM Trivandrum Raises Awareness o...

The team DREAM Trivandrum conducted awareness session for the participants...

In a proactive effort to address the critical issue of drug and addiction prevention