ഡോൺ ബോസ്ക്കോ നിവാസിലെ കുട്ടികൾക്കുവേണ്ടി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു ബാലവേല നിരോധന നിയമങ്ങളെ പറ്റി Mr.രോഹൻ ( intern ) സംസാരിക്കുകയും ഒരു വീഡിയോ കുട്ടികളെ കാണിക്കുകയും ചെയ്തു. തുടർന്ന് Mr. ഇമ്മനുവേൽ സൈലസ് ഡോൺ ബോസ്ക്കോ അവതരിപ്പിച്ച “കുട്ടികളെകൊണ്ട് ജോലിചെയ്യിക്കുന്നു പീഡിപ്പിക്കുന്നു പലതരം ആളുകൾ ” എന്ന ബാലവേല നിരോധന ഗാനം കുട്ടികളെ കാണിക്കുകയും , ബാലവേല എന്ന കുറ്റകരമായ പ്രവർത്തിയെ എതിർക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി കുട്ടികളോട് സംസാരിക്കുകയും ചെയ്തു. പാട്ട് കുട്ടികൾക്ക് വളരെ ഇഷ്ട്ടമായി ഈ വിഡിയോയും അതിലെ കുട്ടികളുടെ കഷ്ടപ്പാടും കണ്ട നമ്മുടെ കുട്ടികൾ ബാലവേല എവിടെ കണ്ടാലും പോലീസ്, ചൈൽഡ് ലൈൻ എന്നിവിടങ്ങളിൽ അറിയിക്കുമെന്ന് ഉറപ്പു പറഞ്ഞു. ബാലവേല വിരുദ്ധ പോസ്റ്ററും കുട്ടികൾ തയ്യാറാക്കി.