മണക്കാട്:
ഡോൺ ബോസ്കോ വീട് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24 മുതൽ മെയ് 11 വരെ കരിമഠം കോളനിയിലെ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ്
SPARK 2.0
17ദിവസം കുട്ടികൾക്ക്N ഒരായിരം മധുരിക്കുന്ന ഓർമ്മകളും അവരുടെ കഴിവുകൾ മനസ്സിലാക്കി അവരെ ഉയരെ പറക്കുവാനും ചിന്തിക്കുവാനും ഞങ്ങൾക്ക് കഴിഞ്ഞു.
ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം മെയ് 10ന് ഉച്ചയ്ക്ക് 2:30ന്
മണക്കാട് സഹായമാതാ ചർച്ചിൽ നടന്നു.
ഡോൺ ബോസ്കോ വീട് സൊസൈറ്റിയുടെ ഡയറക്ടർ
ഫാദർ: സജി ഇളമ്പശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ശ്രീ ശിവപ്രസാദ് രാജേന്ദ്രൻ .റ്റി ( സമ്മർ ക്യാമ്പ് കോഡിനേറ്റർ ) സ്വാഗതം പറഞ്ഞു.
പ്രശസ്ത ചലച്ചിത്ര നടനും, മുൻ തിരുവനന്തപുരം ഡെപ്യൂട്ടി മേയറും രാഷ്ട്രപതിയുടെ യുവശ്രീ അവാർഡ് ജേതാവുമായ ശ്രീ ഗിന്നസ് ഹരീന്ദ്രൻ മുൻഷി സമ്മർ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് അവന്റെ ബാല്യകാലം ബാല്യകാലത്തിൽ കിട്ടുന്ന ഓരോ അനുഭവവും ജീവിതത്തെ സ്വാധീനിക്കും എന്നും ഈ ക്യാമ്പിൽ നിന്ന് കിട്ടിയ എല്ലാ നല്ല അനുഭവങ്ങളും ഭാവിയിൽ നിങ്ങൾക്ക് ഒരുപാട് സന്തോഷം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ഈ ചടങ്ങിൽ ഡോൺ ബോസ്കോ വീട് സൊസൈറ്റി PM
ശ്രീ മാനുവൽ ജോർജ് ആശംസകൾ അർപ്പിച്ചു.
തുടർന്ന് ക്യാമ്പിന്റെ 17 ദിവസത്തെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാന പരിപാടികളെ കുറിച്ചും ഇതിലൂടെ കുട്ടികൾക്കുണ്ടായ മാറ്റത്തെക്കുറിച്ചും
മാസ്റ്റർ : പ്രമോദ്
ടീച്ചർ : സ്വാതി സംസാരിച്ചിരുന്നു.
തദരാവസരത്തിൽ
SKJ talks ഡയറക്ടർ ശ്രീ സുജിത്
സമ്മർ ക്യാമ്പിൽ പങ്കെടുത്ത വിജയിച്ച 4 ടീമുകൾക്ക് സമ്മാനം നൽകി.
സമ്മർ ക്യാമ്പിൽ നിന്ന് കുട്ടികൾ പഠിച്ച ആക്ഷൻ സോങ്ങും, സ്വാഗതഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു ക്യാമ്പിലെ മിടുക്കന്മാരും മിടുക്കികളും മനോഹരമായ നൃത്തച്ചുവടുകളും കാഴ്ചവച്ചു.
ഈ ചടങ്ങിൽ (സമ്മർ ക്യാമ്പ് വിദ്യാർത്ഥി )
മാസ്റ്റർ ഷിഹാസ
നന്ദി പറഞ്ഞു പരിപാടി അവസാനിപ്പിച്ചു.