പുസ്തകങ്ങള്‍ക്കും വായനയ്ക്കും പകര്‍പ്പാവകാശത്തിനുമായി ഒരു ദിനം. അതാണ് ലോക പുസ്തകദിനം. എല്ലാ വര്‍ഷവും ഏപ്രില്‍ 23 ലോകപുസ്തകദിനമായി ആഘോഷിച്ചുവരികയാണ്. വായനയും പ്രസാധനവും പകര്‍പ്പവകാശവും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്‌കോയാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. 1995 ലാണ് ആദ്യമായി ഈ ദിനം ആഘോഷിച്ചത്.ഏപ്രില്‍ 23നെ പുസ്തകങ്ങളുമായി ആദ്യമായി ബന്ധിപ്പിച്ചത് 1923ല്‍ സ്‌പെയിനിലെ പുസ്തക കച്ചവടക്കാരാണ്. പ്രശസ്ത എഴുത്തുകാരന്‍ മിഖായേല്‍ ഡി സെര്‍വാന്റസിന്റെ ചരമദിനമായതുകൊണ്ടാണ് ഈ ദിനം തിരഞ്ഞെടുത്തത്. വര്‍ഷങ്ങള്‍ പിന്നിടുംതോറും കൂടുതല്‍ രാജ്യങ്ങള്‍ പുസ്തകദിനം ആചരിക്കാന്‍ തുടങ്ങി. വൈകാതെ ലോക പുസ്തകദിനം എന്ന നിലയിലേക്ക് ഈ ദിനം വളരുകയായിരുന്നു. ഇത്തവണത്തെ പുസ്തകദിനത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഷേക്‌സ്പിയറുടെ 400-ാം ചരമവാര്‍ഷികം കൂടിയാണ്.ഈ ദിനത്തിൽ ഡോൺ ബോസ്കോ നിവാസിലെ കുട്ടികൾക്കും വായനയും പുസ്തക ചർച്ചകളും, പുസ്തകങ്ങളുടെ ലഭ്യത, പുസ്തക പ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍, കോപ്പി റൈറ്റ്, ലൈബ്രറികള്‍, പുസ്തകക്കടകള്‍ തുടങ്ങിയവയോട് കാണിക്കേണ്ട പരിഗണന എന്നിവയെ കുറിച്ച് Mr. Emmanuel SIlas, Ms. Jistina എന്നിവർ സംസാരിച്ചു .