കേരളത്തിൽ ആദ്യമായി ആംഗ്യഭാഷയിൽ ബാലസംരക്ഷണ-സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധ ദൃശ്യ പരമ്പര മുദ്രിക# സമൂഹമാധ്യമങ്ങളുടെ പ്രാധാന്യം ഏറിയ ഈ കാലഘട്ടത്തിൽ
ഡോൺബോസ്കോ വീട് സൊസൈറ്റിയുടേയും ചൈൽഡ്ലൈൻ തിരുവനന്തപുരത്തിന്റയും ഒരു നവീന ബോധവൽക്കരണ സംരംഭം. സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കേൾവി സംസാര പരിമിതിയുള്ള കുട്ടികളും മുതിർന്നവരും അറിഞ്ഞിരിക്കേണ്ട ബാലസംരക്ഷണ- സുരക്ഷാ സംവിധാനങ്ങളെയും നിയമങ്ങളെയും കുറിച്ച് ആംഗ്യ ഭാഷയിലുള്ള ആദ്യത്തെ ബോധവൽക്കരണ ദൃശ്യ പരമ്പര പദ്മവിഭൂഷൺ ശ്രീ.അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. കുട്ടികൾക്കായി ഡോൺ ബോസ്കോ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു. മുദ്രിക ശബ്ദമില്ലാത്തവരുടെ ശബ്ദമാകട്ടെയെന്നും ആശംസിച്ചു. ചടങ്ങിൽ അധ്യക്ഷതവഹിച്ച ഫാ. ജിജി കലവനാൽ, ( റെക്ടർ, ഡോൺ ബോസ്കോ സൊസൈറ്റി) ഈ പ്രസ്ഥാനത്തിലൂടെ മുദ്രിക അനേകായിരം കുട്ടികളിലേക്കും ബാലവകാശങ്ങളെക്കുറിച്ചും, ബാലസംരക്ഷണത്തെക്കുറിച്ചും അവബോധം നൽകുവാൻ സാധിക്കുമെന്ന് അറിയിച്ചു. തുടർന്ന് സംസാരിച്ച ശ്രീ. ശ്രീനിവാസൻ IAS, (സെക്രട്ടറി, മാർഗി) Smt. S.ശ്രീകുമാരി (പ്രിൻസിപ്പാൾ, ഗവ. സ്പെഷ്യൽ സ്കൂൾ. ജഗതി) എന്നിവർ മുദ്രികയ്ക്ക് ആശംസകൾ നേർന്നു. ഫാ. സജി ഇളമ്പാശ്ശേരിയിൽ (ഡയറക്ടർ, ഡോൺബോസ്കോ വീട്) ആമുഖപ്രഭാഷണം നടത്തി. MR. റോഷൻ ലെനിൻ, മിസ്. അഖിന, മിസ്. അഞ്ജന (Stundents, Deaf School, Jagathy)എന്നിവർ അവതരിപ്പിച്ച നൃത്തവും ഉണ്ടായിരുന്നു